Ashes of Winter
പത്തു വർഷമായി മലയാളത്തിൽ എഴുതാൻ ശ്രമിച്ചിട്ട്. തെറ്റുകൾ കാണും. എഴുത്തിന്റെ ശൈലി ഭംഗിയില്ലാതെ വന്നെന്നിരിക്കും. ക്ഷമിക്കണം.
എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു ...
എത്രയോ ജന്മമായി - summer in Bethlehem
ഇങ്ങനെ എഴുതാൻ എനിക്കും പറ്റിയിരുന്നെങ്കിൽ, അല്ലെ?
രണ്ടു വർഷം മുമ്പ് , ഞാൻ ഓഫീസിലേക്ക് മനസ്സിൽ ഒരു ചിരിയുമായി ആണ് ഇറങ്ങിയത്. ഫോണിലെ പ്ലേയ്‌ലിസ്റ്റിൽ ഒരു പാട്ട് ഇട്ടു ... പ്രത്യാശ സൂചകമായ ഒരു പാട്ട് :
അന്ന് പാട്ട് കേട്ട് അറിയാതെ ചിരിച്ച ആ കുട്ടിയെ ഓർക്കുമ്പോൾ ഞാൻ തന്നെ ചോദിച്ചുപോകും ... "പൊട്ടി ആണല്ലേ ?"
ഒരു തുടക്കം പ്രതീക്ഷിച്ച എനിക്ക് അറിയില്ലായിരുന്നു, അത് എല്ലാത്തിന്റെയും അവസാനമായിരുന്നു എന്ന്.
ഞാൻ ഈ ബ്ലോഗിൽ പല കഥകളും പറയാറുണ്ട്. എന്റെ ചിന്തകളും, ഞാൻ കേൾക്കുന്ന പാട്ടുകളും, പഠിക്കുന്ന പാഠങ്ങളും, കാണുന്ന സിനിമകളും... പിന്നെ ഞാൻ കണ്ടുമുട്ടുന്ന ആൾക്കാരെയും കുറിച്ച് . പക്ഷെ ഈ കഥ ഇതു വായിക്കുന്ന എല്ലാവര്ക്കും വേണ്ടിയല്ല. ഇത് കഥ മനസിലാക്കാൻ കഴിയുന്നവർക്ക് വേണ്ടി മാത്രം.
ഇതൊരു പ്രേമത്തിന്റെ കഥയാണെന്ന് വേണമെങ്കിൽ പറയാം, പക്ഷെ വെറും പ്രേമത്തെക്കാൾ വലുതാണിത്. നിരാശയുടെ കഥയാണെന്നും പറയാം. അല്ലെങ്കിൽ പരിശ്രമത്തിന്റെ. വിജയത്തിന്റെ. കഥ ഞാൻ എങ്ങനെ എഴുതുന്നു എന്നത് എൻ്റെ ഭാവി നിർണ്ണയിച്ചേക്കാം.
എന്നാൽ, ഇനി അധികം വൈകാതെ തുടങ്ങട്ടെ?
"ഒരിടത്തൊരിടത് ഒരു പെൺകുട്ടിയുണ്ടായിരുന്നു ..."
Comments
Post a Comment
Leave an opinion!