Ashes of Winter: No Fool's Land
Soon this will feel like a distant dream. Until then, may you rest in a deep and dreamless slumber. - Elise, Westworld എനിക്കൊരു കൊച്ചു കുറ്റം ഏറ്റുപറയാനുണ്ട്. അല്ല, അതൊരു കുറ്റമല്ല, മറിച്ചൊരു സ്വകാര്യം. ഭാഗ്യദേവത എന്ന സിനിമയിലെ ആഴി തിരതന്നിൽ എന്ന പാട്ടെനിക്ക് വളരെ ഇഷ്ടമാണ്. സത്യത്തിൽ, അതിലെ മുഖ്യ കഥാപാത്രം കാണിക്കുന്ന സുശീലതയും സ്നേഹവും എനിക്കൊരിക്കലും കാണിക്കാനാവില്ലെങ്കിലും, ആ സിനിമ തന്നെ എനിക്ക് വളരെ ഇഷ്ടമായി. ജയറാം സിനിമ എടുക്കുന്നത് വീട്ടമ്മമാരെ ഉദ്ദേശിച്ചാണ്. അതുകൊണ്ട് തന്നെ സ്ത്രീക്ക് ഏതോ ദേവത ഭാവം കൊടുക്കാതെ സിനിമ പൂർത്തിയാകില്ല. തന്നോട് മോശമായി പെരുമാറുന്ന ഒരാളെ സ്നേഹംകൊണ്ട് ജയിച്ചെടുക്കുക എന്ന ഈ ആശയം തീരെ സംശയകരമായി മാത്രമേ എനിക്ക് തോന്നുകയുള്ളൂ. എങ്ങനെയായാലും, ഇതുപോലെ ചിന്തിക്കുന്ന സ്ത്രീകളുടെ തലയിൽ ചവിട്ടി അല്ലെ പുരുഷന്മാർ ഇത്രയും വഷളായത്? ഇങ്ങനെയൊക്കെ ചിന്തിച്ചിട്ടും പിന്നെ എന്തുകൊണ്ട് ഈ പാട്ട് കേൾക്കാൻ ഞാൻ പിന്നെയും പിന്നെയും തിരികെ വരുന്നു? ഗന്ധങ്ങൾ ഓർമ്മകളെ ഉണർത്തുന്നതുപോലെ തന്നെ ഈ പാട്ടും ഇതാ, എന്നോട് മോശമായി പെരുമാറിക്കൊണ്ടിരുന്ന ആരെയോ സ്നേഹിച...