Ashes of Winter Chapter 1: Ice Age
സാധാരണ നിലയ്ക്ക് ഞാൻ കഥ തന്നെ എഴുതാൻ പാടു പെടുന്നു. അപ്പോഴാണ് മലയാളത്തിൽ എഴുതാൻ ഇറങ്ങുന്നത്. എന്ത് ചെയ്യാം, ചില കഥകൾ മലയാളത്തിൽ പറഞ്ഞല്ലേ പറ്റു? പ്രായമായി വന്നപ്പോഴാണ് എന്നെപ്പോലെ വേറെയും ആളുകൾ ഉണ്ടെന്നു മനസ്സിലാക്കുന്നത്. എന്നെ മനസ്സിലാകണമെങ്കിൽ ചിലപ്പോൾ ഹാരി പോട്ടറിലെ Gilderoy Lockhart എന്ന കഥാപാത്രത്തെ നോക്കിയാൽ മതിയായിരിക്കും. "Overachiever" എന്ന പദവി ചെറുപ്പത്തിലെ മേടിച്ച അനേകം കുട്ടികൾ ഉണ്ട്. അവരിൽ എല്ലാവരും തന്നെ മനസിലാക്കുന്നു, കുറച്ചു നാൾ കഴിയുമ്പോഴേക്കും ബാക്കി എല്ലാവരും catch up ചെയ്തു എന്ന്. ഇത്രയും കാലം overachieve ചെയ്തുകൊണ്ടിരുന്ന കുട്ടിയിപ്പോൾ ബാക്കിയുള്ളവരുടെ ഒപ്പം പോലും നിൽക്കാൻ പാടു പെടുന്നു. ഈ സത്യം ഇന്നെനിക്കു മനസ്സിലായി, പക്ഷെ എൻ്റെ ജീവിതത്തിൽ ഇത് ഇപ്പോഴും മനസ്സിലാക്കാൻ സാധിക്കാത്തവരുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴും എൻ്റെ ചെറുപ്പത്തിലെ മിടുക്കിന്റെ കാര്യവും പറഞ്ഞവർ ഇരിക്കുന്നു. സാഹചര്യങ്ങൾ മാറുംതോറും നമ്മളും മാറാൻ അറിയണം. എനിക്ക് പക്ഷെ ഈ കഴിവ് കുറച്ചു കുറഞ്ഞു പോയി. അതുകൊണ്ടായിരിക്കാം പ്രീസ്കൂളിലും പ്രൈമറി സ്കൂളിലുമൊക്കെ ഉണ്ടായിരുന്ന സഹപാഠികൾ പറയുന്ന...