Posts

Showing posts with the label Malayalam

Kannin Vathil

Image
 I schedule these for months later knowing I'll have forgotten what I ever wrote. A double blind that protects me from the world and the world from me. 

ഗാസ്‌ലൈറ്റിംഗ് എന്താണ്? (What is Gaslighting?)

Image
നമ്മൾ അനുഭവിച്ചറിഞ്ഞ ഒരു സംഭവം അങ്ങനെ അല്ല സംഭവിച്ചതെന്ന് ആവർത്തിച്ച് കേൾക്കുമ്പോഴും, അല്ലെങ്കിൽ, അങ്ങനെയൊന്നും ഒരിക്കലും സംഭവിച്ചില്ലാ എന്ന് കേൾക്കുമ്പോഴും, തീവ്രമായ മാനസിക വിഷമം നമുക്ക് ഉണ്ടാകാൻ സാധ്യത ഉണ്ട്.

Misogyny Apologism

Image
സ്കൂളിൽ വച്ച് ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് ഇരിക്കാൻ സമ്മതിച്ചില്ല. ഇതാണ് ബോയ്സ് ന്‌ ഗേൾസ് നോട് empathy ഇല്ലായ്മ വരാൻ കാരണമത്രേ

Lyrics: Chanchala Druthapada Thalam

Image
Chanchala Druthapada Thalam, Ishtam ചഞ്ചല ദൃഢപദ താളം  സുകൃത താളം  സുന്ദരതര ഹരിഗീതം  ഹരിതഗീതം  വധു ഒരുങ്ങി  പ്രിയനൊരുങ്ങി  മധുരരാമഴ പെയ്തൊഴുകി  എവിടേ... പൊന്നഴകിനുമഴകാം മാധവമേ  നിൻ കുമ്പിളിൽ നിറയും സ്വരമെവിടെ  താം തനനന തനനന  ധൃതള ജതികളുടെ   ചഞ്ചല ദൃഢപദ താളം  സുകൃത താളം  ഓ...  സുന്ദരതര ഹരിഗീതം  ഹരിതഗീതം  ഇവിടെ വിടരുമീ  പ്രണയ മലരികൾ  മദന പല്ലവമല്ലോ... ഇവിടെ ഒഴുകുമീ  മൃദുല ലഹരിയിൽ  ആത്‌മ മഞ്ജരിയല്ലോ  ഇവിടെ നിറയും  ജീവരാഗം  പൊൻകിനാവിൻ  പുളകമല്ലോ  നിറപറ നിറയേ  സ്രീ നിറയുകയായ്  മംഗളമേളമിതാ  നി രി സ നി പ  മ നി പ മ രി  നി സ രി മ പ  ചഞ്ചല ദൃഢപദ താളം  സുകൃത താളം  ഓ...  സുന്ദരതര ഹരിഗീതം  ഹരിതഗീതം  വധു ഒരുങ്ങി  പ്രിയനൊരുങ്ങി  മധുരരാമഴ പെയ്തൊഴുകി  എവിടേ... പൊന്നഴകിനുമഴകാം മാധവമേ...

Ponnambal Puzhayirambil - Harikrishnans

പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍ അന്നാദ്യം കണ്ടതോര്‍മ്മയില്ലേ  കുഞ്ഞോളം തുള്ളിവന്നൊരഴകായ് എന്‍ മുന്നില്‍ മിന്നി വന്ന കവിതേ പണ്ടത്തെ പാട്ടുറങ്ങുമൊരു മണ്‍ വീണയാണെന്റെ മാനസം അന്നെന്നില്‍ പൊവണിഞ്ഞ മൃദു സല്ലാപമല്ലോ നിന്‍ സ്വരം എന്നിട്ടും നീ എന്നോടിന്നു മിണ്ടാത്തതെന്താണ് ? പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍ അന്നാദ്യം കണ്ടതോര്‍മ്മയില്ലേ  കുഞ്ഞോളം തുള്ളിവന്നൊരഴകായ് എന്‍ മുന്നില്‍ മിന്നി വന്ന കവിതേ  നിന്നെയെതിരേല്‍ക്കുമല്ലോ പൌര്‍ണ്ണമി പെണ്‍ കൊടി പാടി വരവേല്‍ക്കുമല്ലോ പാതിരാപ്പുള്ളുകള്‍ നിന്റെ അനുവാദമറിയാന്‍ എന്‍ മനം കാതോര്‍ത്തിരിപ്പൂ എന്നു വരുമെന്നു വരുമെന്നെന്നും കൊതിയാര്‍ന്നു നില്പൂ വരില്ലേ നീ വരില്ലേ കാവ്യ പൂജാ ബിംബമേ നിലാവായ് നീലരാവില്‍ നില്പൂ മൂകം ഞാന്‍ പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍ അന്നാദ്യം കണ്ടതോര്‍മ്മയില്ലേ കുഞ്ഞോളം തുള്ളിവന്നൊരഴകായ് എന്‍ മുന്നില്‍ മിന്നി വന്ന കവിതേ മൂടുപടമെന്തിനാവോ മൂകാനുരാഗമേ പാതി മറയുന്നതെന്തേ അന്യയെ പോലെ നീ എന്റെ പദയാത്രയില്‍ ഞാന്‍ തേടി നിന്‍രാജാങ്കണങ്ങള്‍ എന്റെ പ്രിയ ഗാന ധാരയില്‍ നിന്നിലെ ശ്രുതി ചേര്‍ന്നിരുന്നു വരില്...

Ashes of Winter: No Fool's Land

Image
Soon this will feel like a distant dream. Until then, may you rest in a deep and dreamless slumber. - Elise, Westworld എനിക്കൊരു കൊച്ചു കുറ്റം ഏറ്റുപറയാനുണ്ട്. അല്ല, അതൊരു കുറ്റമല്ല, മറിച്ചൊരു സ്വകാര്യം. ഭാഗ്യദേവത എന്ന സിനിമയിലെ ആഴി തിരതന്നിൽ എന്ന പാട്ടെനിക്ക് വളരെ ഇഷ്ടമാണ്. സത്യത്തിൽ, അതിലെ മുഖ്യ കഥാപാത്രം കാണിക്കുന്ന സുശീലതയും സ്നേഹവും എനിക്കൊരിക്കലും കാണിക്കാനാവില്ലെങ്കിലും, ആ സിനിമ തന്നെ എനിക്ക് വളരെ ഇഷ്ടമായി. ജയറാം സിനിമ എടുക്കുന്നത് വീട്ടമ്മമാരെ ഉദ്ദേശിച്ചാണ്. അതുകൊണ്ട് തന്നെ സ്ത്രീക്ക് ഏതോ ദേവത ഭാവം കൊടുക്കാതെ സിനിമ പൂർത്തിയാകില്ല. തന്നോട് മോശമായി പെരുമാറുന്ന ഒരാളെ സ്നേഹംകൊണ്ട് ജയിച്ചെടുക്കുക എന്ന ഈ ആശയം തീരെ സംശയകരമായി മാത്രമേ എനിക്ക് തോന്നുകയുള്ളൂ. എങ്ങനെയായാലും, ഇതുപോലെ ചിന്തിക്കുന്ന സ്ത്രീകളുടെ തലയിൽ ചവിട്ടി അല്ലെ പുരുഷന്മാർ ഇത്രയും വഷളായത്? ഇങ്ങനെയൊക്കെ ചിന്തിച്ചിട്ടും പിന്നെ എന്തുകൊണ്ട് ഈ പാട്ട് കേൾക്കാൻ ഞാൻ പിന്നെയും പിന്നെയും തിരികെ വരുന്നു? ഗന്ധങ്ങൾ ഓർമ്മകളെ ഉണർത്തുന്നതുപോലെ തന്നെ ഈ പാട്ടും ഇതാ, എന്നോട് മോശമായി പെരുമാറിക്കൊണ്ടിരുന്ന ആരെയോ സ്നേഹിച...

The Clamour of War

പാൽ പല്ല് ഇളകി പോയി കഴിഞ്ഞിട്ടും നാക്കെന്തുകൊണ്ട് അതിനെ തപ്പി പോകുന്നു? എഴുതിയിട്ടും എഴുതിയിട്ടും വിരലുകളിലെ വേദന അറിയാതെ ഞാനിതാ, രാത്രി മുഴുവനും പിന്നെയും എഴുതാൻ ഇരിക്കുന്നു. ഉറങ്ങാനിപ്പോൾ ഭയക്കുന്നുണ്ടോ എന്ന് സംശയിച്ചുപോകും, കാരണം സൂര്യോദയം മുതൽ സായാഹ്നം വരെ പണി എടുത്തിട്ടും, പഠിച്ചിട്ടും, നിദ്ര തേടി കണ്ണുകൾ അടക്കുമ്പോൾ ഓർമ്മകൾകൊണ്ട് നിർമ്മിച്ച ഏതോ ആരാമത്തിലാണ് ഞാൻ ചെന്നെത്തുന്നത്. ആരെയെന്നോ എന്തിനെയെന്നോ അറിയാതെ, എന്നിട്ടും എന്തോ തേടി പോകാൻ ആഗ്രഹിക്കുന്ന മനസ്സിനോട് എന്ത് പറയണമെന്നറിയാതെ ഞാൻ നിശഃശ്ശബ്ദയായി നിന്നുപോകുന്നു. എത്ര വർഷം അന്വേഷിച്ചാലും കണ്ടെത്താൻ ബാക്കി ഒന്നുമില്ല എന്ന് ഞാൻ എങ്ങനെ ഈ ഹൃദയത്തെ പറഞ്ഞുമനസ്സിലാക്കും? വേറെ ഏതോ ചുണ്ടുകളിൽനിന്ന് കേൾക്കേണ്ട വാക്കുകൾ ഞാൻ പറയാൻ ശ്രമിക്കുമ്പോൾ അത് വെറും വിലയില്ലാത്ത കടലാസ്സുപോലെ ആരോ തട്ടിക്കളയുന്നു. ഇവളുടെയും അവന്റെയും നടുവിൽനിന്ന് മണിക്കൂറോളം വട്ടം തിരിയലായി മാറിക്കഴിഞ്ഞു എൻ്റെ രാത്രികൾ. അവസാനം എപ്പോഴെങ്കിലും കവിൾത്തടങ്ങളിലെ കണ്ണീർ തലയണയെ കുതിർത്തു കഴിഞ്ഞു എന്ന് മനസിലാകും. അപ്പോൾ എഴുന്നേറ്റ് പിന്നെയും എഴുതാൻ ...

Mazha - Rain: A Poem by Kamala Surayya

എന്റെ നായ മരിച്ചപ്പോള്‍ ഒരു അഭിവൃദ്ധിയും നല്‍കാത്ത ആ വീട് ഞങ്ങള്‍ ഉപേക്ഷിച്ചു. ആ ശവസംസ്‌കാരത്തിനും റോസാച്ചെടികള്‍ രണ്ടു പ്രാവശ്യം പൂവിട്ടതിനുശേഷം വേരുകളോടെ റോസാച്ചെടിയെ പറിച്ചെടുത്തു, പുസ്തകങ്ങളോടും വസ്ത്രങ്ങളോടും കസേരകളോടുമൊപ്പം വണ്ടിയില്‍ കയറ്റിക്കൊണ്ടുപോന്നു, ഇപ്പോള്‍ ഞങ്ങള്‍ പുതിയ വീട്ടില്‍ താമസിക്കുന്നു. ഇവിടെ മേല്‍ക്കൂരകള്‍ ചോര്‍ന്നൊലിക്കുന്നില്ല; എന്നാല്‍ ഇവിടെ മഴ പെയ്യുമ്പോള്‍ ആ ആളൊഴിഞ്ഞ വീടിനെ മഴ നനച്ചു കുതിര്‍ക്കുന്നത് ഞാന്‍ കാണുന്നു. ആ പഴയ വീട് തകര്‍ന്നു വീഴുന്ന ശബ്ദം ഞാന്‍ കേള്‍ക്കുന്നു. അവിടെ എന്റെ നായ്ക്കുട്ടി ഇപ്പോള്‍ തനിച്ചു കിടക്കുന്നു.. - മഴ, കമല സുരയ്യ / മാധവികുട്ടി   

Ashes of Winter: Dancers In My Soul

അവരെ ആദ്യം കണ്ടുമുട്ടിയ നിമിഷം തുടങ്ങിയുള്ള എൻ്റെ സംശയമായിരുന്നു - അവരുടെ പേര് അവർ തന്നെ തിരഞ്ഞെടുത്തതല്ലേ എന്ന്. അറബിക്കഥയിലെ രാജകുമാരികൾക്കുള്ളപോലത്തെ പേര്. ആ പേരിന് ചേർന്ന സൗന്ദര്യവും. നൃത്തം എന്നെ പഠിപ്പിക്കാൻ ശ്രമിച്ച അനേകരിൽ രണ്ടുപേരാണ് കൂടുതലായും ഓർമ്മയിൽ വ്യക്തമാകുന്നത് - ആദ്യത്തെ അധ്യാപകയും, പിന്നെ അവസാനത്തെ അധ്യാപകനും. നൃത്തത്തിന്റെ നൃ പോലും ചെയ്യാൻ സാധിക്കാത്ത ഒരു കുട്ടിയെ സാമാന്യം നല്ല രീതിയിൽ ആടാൻ പഠിപ്പിക്കണമെങ്കിൽ, അതൊരു സാമർഥ്യം തന്നെ. ജീവിതം മുഴുവൻ നീളുന്ന ഒരു യാത്രയുടെ ആദ്യചുവടുകൾ അങ്ങനെയാണ് അനാർക്കലി എന്ന നർത്തകി എനിക്ക് കാണിച്ചു തരാൻ ഇടയായത്. തൃശൂർ ഞങ്ങളുടെ വീടിന്റെ അടുത്തുതന്നെയായിരുന്നു അനാർക്കലി പഠിപ്പിച്ചിരുന്നത്. എല്ലാ ദിവസവും ഒരേ സമയത്ത് എല്ലാവർക്കും ഒരുമിച്ചായിരുന്നു ക്ലാസ്സ് എടുത്തിരുന്നത്. ഏറ്റവും ഇളയ കുട്ടികൾ മുമ്പിലും, മുതിർന്നവർ പിന്നിലും - എല്ലാവരും തട്ടടവ് തുടങ്ങി ചെയ്തിരിക്കണമെന്നത് നിർബന്ധമായിരുന്നു. ഓരോ അടവ് കഴിയുംതോറും അത് വരെ പഠിച്ചിട്ടില്ലാത്തവർ മാറി പോയി ഇരിക്കും. അങ്ങനെ അലാരിപ്പും തോടയവും ഒക്കെ കഴിഞ്ഞ് ഏറ്റവും അവസാനം വലിയ ചേച്ചിമാർ അവരുടെ...

Ashes of Winter - Blossoms by the Road

എഴുതാതിരിക്കാൻ കാരണങ്ങൾ കണ്ടുപിടിക്കാൻ എളുപ്പമാണ്. ഇയാൾക്കെന്റെ എഴുത്തിഷ്ടപ്പെട്ടില്ല. മറ്റേയാൾ ഇത് വായിച്ചിട്ട് എന്ത് ചിന്തിക്കും? ഇതാണെങ്കിൽ കറുത്ത പശ്ചാത്തലത്തിൽ വെളുത്ത നിറത്തിൽ എഴുതിയാൽ മാത്രമേ ശരിയാകുകയുള്ളു. "ആരേയും നോവിക്കാതെ എഴുതാൻ നീ പഠിച്ചുതുടങ്ങി." ഇതായിരുന്നു അമ്മയുടെ പ്രതികരണം. ആരേയും നോവിക്കാതെ പക്ഷെ കഥകൾപറയാൻ സാധ്യമാണെന്ന് എനിക്ക് തോന്നുന്നില്ല. എല്ലാ കഥയിലും ഉണ്ടായിരിക്കണമല്ലോ ദുഷ്ടകഥാപാത്രങ്ങൾ. വർഷാവസാനമുള്ള പരീക്ഷകൾ എഴുതുന്നതിന് പകരം ഞങ്ങൾ നാലാം ക്ലാസ്സിന്റെ അവസാനമായപ്പോൾ ടൂറിന് പോയി. ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ് - ഇതായിരുന്നു യാത്രാകാര്യക്രമം. ബാംഗ്ലൂർ വച്ചുതന്നെ മോശമായ സെവൻ അപ്പ് കുടിച്ച് എൻ്റെ വയറാകെ അപ്സെറ്റായി. ബാക്കിയുള്ള യാത്രയുടെ എൻ്റെ ഓർമ്മകൾ ഏതോ പാതി ഉറക്കത്തിൽ എന്നപോലെ ആണ്. നീണ്ട ബസ്‌യാത്രയുടെ ഇടക്ക് "മകൾക്ക് സുഖമില്ല, ജനൽ അടക്കാമോ?" എന്ന് അച്ഛൻ മുമ്പിലിരിക്കുന്ന ഡ്രൈവറിനോട് ചോദിക്കുന്നത്. (അയാൾക്കുറങ്ങാൻ സാധിക്കില്ല എന്ന് പറഞ്ഞ് ജനൽ അടക്കാൻ അയാൾ തയാറായിരുന്നില്ല. ചിന്തിച്ചുനോക്കുമ്പോൾ, അങ്ങനെതന്നെ വേണം - കുട്ടികൾക്കുറങ്ങാൻ എന്തോരം...

Ashes of Winter: Silver Sands

ഓർമ്മകളിൽനിന്നു മാത്രം പറയുന്ന കഥകളിൽ പലപ്പോഴും പിശകുകൾ കാണും. ആരോ വേറെ ആരോടോ പറഞ്ഞത് അവർ എന്നോട്... ഈ രീതിയിൽ ഞാൻ പണ്ട് കേട്ട ഒരു സിനിമയെക്കുറിച്ചുള്ള അഭിപ്രായം. കെ പി എ സി ലളിതയുടെ ചെറുപ്പകാലത്തെ സിനിമയാണിത് - തീർച്ചയായിട്ടും ബ്ലാക്ക് ആൻഡ് വൈറ്റ്. പക്ഷെ അതിന്റെ പേരോ, അതിനെ കുറിച്ച് വേറെ ഒന്നുമോ എനിക്കറിയില്ല. സിനിമയിൽ കെ പി എ സി ലളിത വർണ്ണിക്കുന്ന കഥാപാത്രത്തിനെ അവരുടെ ഭർത്താവുപേക്ഷിക്കുകയും, സിനിമയുടെ അവസാനമാകുമ്പോൾ തിരിച്ചുവരികയുംചെയ്യുന്നു. അയാളെ വർഷങ്ങൾക്ക് ശേഷം കാണുന്ന ഭാര്യ ഒന്നും മിണ്ടിയില്ല, കരഞ്ഞില്ല, ദേഷ്യപ്പെട്ടില്ല എന്നതിൽ സിനിമ കണ്ട ഒരാൾ അതിശയിക്കുകയായ്. ഇത്രയും സ്ത്രീകൾ അടിച്ചമർത്തപ്പെട്ട ഒരു നാടാണല്ലോ നമ്മുടേത്; ഒരു സ്ത്രീക്ക് ഒരു തരിപോലും അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ സാധിക്കാതെ വരുന്നല്ലോ, എന്ന് ഇയാൾ അഭിപ്രായപ്പെടുകയായിരുന്നു. നമ്മുടെ മാധ്യമത്തെ വിമർശനബുദ്ധിയോടെ നോക്കുന്നതിൽ എനിക്കുണ്ടായിരുന്ന ആദ്യത്തെ അനുഭവമായിരുന്നു ഇത്. അന്നാസിനിമ ഞാൻ കാണുകയായിരുന്നെങ്കിൽ കണ്ടത് ചിന്തയില്ലാതെ ഞാൻ ഉൾകൊള്ളുമായിരുന്നു. ഇന്ന് ഞാൻ കാണുന്ന മാധ്യമത്തിന് പക്ഷെ അത്ര എളു...

Reveries V

Image
Mandaarame - Ohm Shanthi Oshaana Sometimes you come home to find that someone has gone and ruined every single thing for you. And then they've run away, and won't take responsibility, and take to hiding behind little girls. What do you do? How do you recoup losses, or replace damaged property? This song doesn't provide any answers in that department, if that's what you're wondering. It's just an adorable, upbeat song that shouldn't hurt to listen to, but does. The movie itself, Om Shanthi Oshana , is unique for me in that I've probably watched it like 20 times since 2015. When do I ever watch a movie (that isn't Marvel related) more than once, let alone a Malayalam movie? Since Nazriya Nazim, is when. Okay, that's not entirely true - Nivin Pauly is the big draw for me here. (On an unrelated note, does Tovino Thomas look Spanish or something? Asking for a friend.) But what is most important about this film is that it showcases a crush f...

Ashes of Winter: Fruits of the Soil

വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ  ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ  വൈലോപ്പിള്ളി ശ്രീധര മേനോന്റെ മാമ്പഴം എന്ന കവിത ഞാൻ ആദ്യം കേട്ടത് രണ്ടോ മൂന്നോ വയസ്സുള്ളപ്പോൾ ആയിരുന്നു. അമ്മച്ചി പാടിയാണോ അതോ അമ്മ പാടി ആണോ എന്നറിയില്ല - രണ്ടുപേർക്കും ഈ കവിത വലിയ ഇഷ്ടമായിരുന്നു. വെറുതെ കേൾക്കുക മാത്രം ചെയ്കേ ഈ കവിതയുടെ ചില വരികൾ എൻ്റെ ഓർമ്മയില്നിന്ന് മായാതെ തെളിഞ്ഞു നിന്നു. വാസന്തമഹോത്സവമാണവർക്കെന്നാൽ  അവൾക്കാ ഹന്ത! കണ്ണീരിനാൽ അന്ധമാം വർഷക്കാലം  കുറച്ചുംകൂടി പ്രായമായപ്പോൾ ഇതുപോലെ അനേകം കവിതകൾ ഞങ്ങളെ പഠിപ്പിച്ച്, മത്സരങ്ങളിലും വേറെ പരിപാടികളിലുമൊക്കെ പങ്കെടുപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ ഞങ്ങൾ അസാധാരണക്കാരായിരുന്നില്ല - ദുബൈയിലും, പിന്നെ വേറെ വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന ഒത്തിരി മലയാളികൾക്കും അവരുടെ സംസ്കാരം നഷ്ടപ്പെടരുതെന്ന് വലിയ ആശ വരാറുണ്ട്. അതുകൊണ്ട് എൻ.ആർ.ഐ. കുട്ടികൾ നാട്ടിൽ ജനിച്ച് വളർന്ന കുട്ടികൾ ഒരിക്കലും പഠിക്കാത്ത രീതിയിൽ കവിതയും, നൃത്തവും, സംഗീതവും പഠിക്കുന്നു. ഒരോണം പോലും നാട്ടിൽ ആഘോഷിച്ചിട്ടാല്ലാത്തവർപോലും ഓണത്തെക്കുറിച്ച് മിടുമിടുക്കരായി പ്രസ...

Ashes of Winter: A Vile Wind

തൃശൂർ എന്ന നഗരത്തിൽ, ചെമ്പുക്കാവ് എന്ന സ്ഥലത്ത് ഒരു പേരുകേട്ട മൃഗശാലയുണ്ട്. അവിടെനിന്ന് വെറും ഒരഞ്ചു മിനിറ്റ് നടന്നാൽ മതി, എൻ്റെ പഴയ വീടെത്തും. മൃഗശാലയുടെ അടുത്ത് താമസിക്കുന്നതിന്റെ വലിയ ഒരു ഉപകാരമാണിത് -- എന്നും കൃത്യം അഞ്ച് മണിക്ക് സിംഹനാദം കേൾക്കാം. ഒരു ലിയോ എന്ന നിലക്ക് സിംഹങ്ങളോട് എന്നും ഒരു മമത എനിക്ക് തോന്നിയിരുന്നു. അതുകൊണ്ടുതന്നെ ആദ്യമായി എവിടെനിന്നോ വരുന്ന അലർച്ച കേട്ട് ഞാൻ അതിശയിച്ചു പോയി -- ഒരു സിംഹം അങ്ങനെയാണോ ശബ്ദിക്കുന്നത്? എവിടെ ആ രാജകീയത? ഒരു വളരെ വലിയ പശു കരയുന്നത് പോലെ ഉണ്ടായിരുന്നു. ഞങ്ങളുടെ തറവാടെന്ന് പറയുന്നതായിരുന്നു ആ വീട്. അമ്മവീടിനോട് താരതമ്യപ്പെടുത്തിയാൽ ഞങ്ങൾക്കാ വീട് തീരെ ഇഷ്ടമില്ലായിരുന്നു. ഒത്തിരി കൊതുകും, പിന്നെ സ്ഥലവും കുറവ്. ചെറിയ കുട്ടികൾക്ക് ഓടി കളിക്കാൻ കണ്ടവും പറമ്പും ഒന്നും ഇല്ലല്ലോ പട്ടണത്തിൽ. പിന്നെ ആ വീടിനെ സംബന്ധിച്ചുള്ള ആൾക്കാരും അത്രഇണക്കമുള്ളവർ ആയിരുന്നില്ല. എന്നിട്ടും ഈ വീട്ടിലാണ് ഞങ്ങൾ ഒരു വർഷം താമസിച്ചത്. എന്തുകൊണ്ടോ അമ്മ തീരുമാനിച്ചു തൃശ്ശൂര് വന്ന് സുഖമില്ലായിരുന്ന എൻ്റെ അച്ഛന്റെ അമ്മയെ നോക്കാമെന്ന്. കൂടെ ഞങ്ങൾ മൂന്നു പേരും. പ...

Ashes of Winter: Grey Rain

ഒരു പനിച്ച് ഭ്രാന്ത് പിടിച്ച ചിന്താഗതിയിൽകൂടി മാത്രമേ ഈ കഥ എഴുതാൻ എനിക്ക് സാധിക്കുകയുള്ളു എന്ന് മനസ്സിലാകുന്നു. സാധാരണരീതിയിൽ ചിന്തിച്ചാൽ ഇത്രയും സത്യം പറയണോ എന്ന് ആലോചിച്ച് മടിച്ചു പോകും. ഞാൻ നാട്ടിൽ പോകാൻ താല്പര്യപെടാറില്ല. വേദനിപ്പിക്കുന്ന ഓർമ്മകളും കഴിഞ്ഞു പോയ അനുഭവങ്ങളും എന്നെ അവിടെ ചെന്നിറങ്ങുമ്പോൾ തന്നെ അലട്ടാൻ തുടങ്ങും. അതുകൊണ്ടുതന്നെ വർഷത്തിൽ ഒരിക്കൽ നാട്ടിലേക്ക് പോയാൽ പോയി. അമ്മ എന്നും അങ്ങോട്ട് വിളിക്കും. ഞാൻ അവിടെ ചെന്ന്, അമ്മയുടെ കൂടെ താമസിച്ച്, ഹോമിയോപ്പതി ചെയുന്ന മനഃശാസ്ത്രജ്ഞനെ കണ്ട് ചികിത്സ സ്വീകരിക്കണം -- ഇതാണ് സ്ഥിരം എന്നോട് അവകാശപ്പെടുന്നത്. എത്ര ശ്രമിച്ചിട്ടും PTSD എന്ന ആശയം എനിക്ക് അവരെ പറഞ്ഞു മനസ്സിലാക്കാൻ പറ്റുന്നില്ല. ചെറുപ്പത്തിൽ അവധിക്കുവേണ്ടി നാട്ടിൽ വന്നുവന്നാണ് എനിക്ക് എട്ടുകാലികളോട് വെറുപ്പ് തോന്നിത്തുടങ്ങിയത്. ഒരു സീൽ ടീമിനെ ആദ്യം വിട്ട് എല്ലാം "ക്ലിയർ" എന്നറിയിക്കാതെ കുളിക്കാൻ പോലും സാധിക്കില്ലായിരുന്നു. കാരണം എവിടെ നോക്കിയാലും മനുഷ്യ കയ്യുടെ അത്രയും വലിയ എട്ടുകാലി. ചൂലെടുത്ത് അടിച്ചുനോക്കിയാൽ ഒട്ടു പോകുകയുമില്ല. എന്നാൽ കണ്ണൊന്നടച്ചുപോ...

Ashes of Winter Chapter 1: Ice Age

സാധാരണ നിലയ്ക്ക് ഞാൻ കഥ തന്നെ എഴുതാൻ പാടു പെടുന്നു. അപ്പോഴാണ് മലയാളത്തിൽ എഴുതാൻ ഇറങ്ങുന്നത്. എന്ത് ചെയ്യാം, ചില കഥകൾ മലയാളത്തിൽ പറഞ്ഞല്ലേ പറ്റു? പ്രായമായി വന്നപ്പോഴാണ് എന്നെപ്പോലെ വേറെയും ആളുകൾ ഉണ്ടെന്നു മനസ്സിലാക്കുന്നത്. എന്നെ മനസ്സിലാകണമെങ്കിൽ ചിലപ്പോൾ ഹാരി പോട്ടറിലെ Gilderoy Lockhart എന്ന കഥാപാത്രത്തെ നോക്കിയാൽ മതിയായിരിക്കും. "Overachiever" എന്ന പദവി ചെറുപ്പത്തിലെ മേടിച്ച അനേകം കുട്ടികൾ ഉണ്ട്. അവരിൽ എല്ലാവരും തന്നെ മനസിലാക്കുന്നു, കുറച്ചു നാൾ കഴിയുമ്പോഴേക്കും ബാക്കി എല്ലാവരും catch up ചെയ്തു എന്ന്. ഇത്രയും കാലം overachieve ചെയ്തുകൊണ്ടിരുന്ന കുട്ടിയിപ്പോൾ ബാക്കിയുള്ളവരുടെ ഒപ്പം പോലും നിൽക്കാൻ പാടു പെടുന്നു. ഈ സത്യം ഇന്നെനിക്കു മനസ്സിലായി, പക്ഷെ എൻ്റെ ജീവിതത്തിൽ ഇത് ഇപ്പോഴും മനസ്സിലാക്കാൻ സാധിക്കാത്തവരുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴും എൻ്റെ ചെറുപ്പത്തിലെ മിടുക്കിന്റെ കാര്യവും പറഞ്ഞവർ ഇരിക്കുന്നു. സാഹചര്യങ്ങൾ മാറുംതോറും നമ്മളും മാറാൻ അറിയണം. എനിക്ക് പക്ഷെ ഈ കഴിവ് കുറച്ചു കുറഞ്ഞു പോയി. അതുകൊണ്ടായിരിക്കാം പ്രീസ്കൂളിലും പ്രൈമറി സ്കൂളിലുമൊക്കെ ഉണ്ടായിരുന്ന സഹപാഠികൾ പറയുന്ന...

Ashes of Winter

Image
പത്തു വർഷമായി മലയാളത്തിൽ എഴുതാൻ ശ്രമിച്ചിട്ട്. തെറ്റുകൾ കാണും. എഴുത്തിന്റെ ശൈലി ഭംഗിയില്ലാതെ വന്നെന്നിരിക്കും. ക്ഷമിക്കണം. എത്രയോ ജന്മമായി  നിന്നെ ഞാൻ തേടുന്നു ... എത്രയോ  ജന്മമായി  - summer in Bethlehem  ഇങ്ങനെ എഴുതാൻ എനിക്കും പറ്റിയിരുന്നെങ്കിൽ, അല്ലെ? രണ്ടു വർഷം മുമ്പ് , ഞാൻ ഓഫീസിലേക്ക് മനസ്സിൽ ഒരു ചിരിയുമായി ആണ് ഇറങ്ങിയത്. ഫോണിലെ പ്ലേയ്‌ലിസ്റ്റിൽ ഒരു പാട്ട് ഇട്ടു ... പ്രത്യാശ സൂചകമായ ഒരു പാട്ട് : അന്ന് പാട്ട് കേട്ട് അറിയാതെ ചിരിച്ച ആ കുട്ടിയെ ഓർക്കുമ്പോൾ ഞാൻ തന്നെ ചോദിച്ചുപോകും ... "പൊട്ടി ആണല്ലേ ?"  ഒരു തുടക്കം പ്രതീക്ഷിച്ച എനിക്ക് അറിയില്ലായിരുന്നു, അത് എല്ലാത്തിന്റെയും അവസാനമായിരുന്നു എന്ന്.  ഞാൻ ഈ ബ്ലോഗിൽ പല കഥകളും പറയാറുണ്ട്. എന്റെ ചിന്തകളും, ഞാൻ കേൾക്കുന്ന പാട്ടുകളും, പഠിക്കുന്ന പാഠങ്ങളും, കാണുന്ന സിനിമകളും... പിന്നെ ഞാൻ കണ്ടുമുട്ടുന്ന ആൾക്കാരെയും കുറിച്ച് . പക്ഷെ ഈ കഥ ഇതു വായിക്കുന്ന എല്ലാവര്ക്കും വേണ്ടിയല്ല. ഇത് കഥ മനസിലാക്കാൻ കഴിയുന്നവർക്ക് വേണ്ടി മാത്രം.  ഇതൊരു പ്രേമത്തിന്റെ കഥയാണെന്ന് വേണമെങ്കിൽ ...

Reveries I

Image
Soon this will feel like a distant dream.  Until then, may you rest in a deep and dreamless slumber. - Elise, Westworld 2016 and 2017. Two life changing years for me - two years in which growing up has taken on so much more meaning. Even now, I can practically feel  my brain forcing my personality to change, and my perspectives to shift. In the one sense, these two years have been one fucking awful thing after the next. In the other sense, these are the best two years to have happened to me.  I'm supposed to avoid emotional rollercoasters, but that becomes a little difficult when you consistently wake up from nightmares in tears. These nightmares have little to do with my conscious mind or daily life. And yet, I'd spend the entire day smiling and chilling and generally being productive, only to face the nightmares at night. The very wide gap between what my conscious mind is doing, and what my unconscious mind is doing is rather unnerving.  And yet, "reco...