ഗാസ്‌ലൈറ്റിംഗ് എന്താണ്? (What is Gaslighting?)
നമ്മൾ അനുഭവിച്ചറിഞ്ഞ ഒരു സംഭവം അങ്ങനെ അല്ല സംഭവിച്ചതെന്ന് ആവർത്തിച്ച് കേൾക്കുമ്പോഴും, അല്ലെങ്കിൽ, അങ്ങനെയൊന്നും ഒരിക്കലും സംഭവിച്ചില്ലാ എന്ന് കേൾക്കുമ്പോഴും, തീവ്രമായ മാനസിക വിഷമം നമുക്ക് ഉണ്ടാകാൻ സാധ്യത ഉണ്ട്.
Photo by Fernando @cferdo on Unsplash
ഗാസ്‌ലൈറ്റിംഗ് (Gaslighting) എന്താണ്?
Gaslight (ഗാസ്‌ലൈറ്റ്) എന്ന 1944ൽ ഇറങ്ങിയ ഇംഗ്ലീഷ് സിനിമയിൽ നിന്ന് പേരെടുക്കുന്ന ഒരു സ്വഭാവം ആണിത്. ഈ അടുത്തകാലത്ത് മനോശാസ്ത്രത്തിന്റേയും, സ്‌ത്രീസ്വാതന്ത്യ്രവാദത്തിന്റെയും മേഖലകളിൽ അധികം ചർച്ചചെയ്യപ്പെടാൻ ഇടയായ ഒരു വിഷയമാണ് ഗാസ്‌ലൈറ്റിംഗ്.
ചുരുക്കത്തിൽ പറഞ്ഞാൽ, യാഥാർഥ്യത്തിൽ സംഭവിക്കുകയും, സംഭവിച്ചതായി എല്ലാവര്ക്കും അറിയുന്നതും, സംഭവിച്ചെന്ന് തെളിയിക്കാൻ പറ്റുന്നതും ആയ ഒരു സംഭവം.
അത് ഒരിക്കലും സംഭവിച്ചില്ല എന്ന് ദൃഢമായി ഒരാൾ പറഞ്ഞു വിശ്വസിപ്പിക്കുകയും, കേൾക്കുന്നയാളിൽ ആ സംഭവത്തെ കുറിച്ച് സംശയം പുലർത്തുകയും ചെയ്യുന്നതിനെ ആണ് ഗാസ്‌ലൈറ്റിംഗ് എന്ന് പറയുന്നത്.
ഗാസ്‌ലൈറ്റിംഗ് എന്തുകൊണ്ട് ഒരു ചർച്ചാവിഷയം ആയി വന്നു? ഒരു ഉദാഹരണമായി ആകാശത്തിന്റെ നിറം എന്താണെന്നുള്ള ചോദ്യം എടുക്കാം.
ആകാശം നീലയാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ചെറുപ്പം തുടങ്ങി നമ്മൾ ഇത് പഠിച്ചിട്ടുണ്ട്. എന്നാൽ, ചെറുപ്പം തുടങ്ങിത്തന്നെ ഒരു കുട്ടിയെ ആകാശത്തിന്റെ നിറം പച്ചയാണെന്ന് പഠിപ്പിച്ചാലോ?
ജീവിതം മുഴുവൻ ഒരു സത്യം വിശ്വസിച്ച് വളർന്ന ആ കുട്ടി, ഒരു ദിവസം യഥാർത്ഥ സത്യം (അതായത്, ആകാശം നീലയാണെന്ന്) അറിയുമ്പോൾ അവരുടെ ജീവിതത്തിന്റെ യാഥാർഥ്യം തന്നെയാണ് സംശയത്തിലാകുന്നത്.
ബാക്കി ലോകം അറിയുന്ന യാഥാർഥ്യവും, താൻ പഠിച്ചു വളർന്ന യാഥാർഥ്യവും, ആ കുട്ടിയുടെ മനസ്സിൽ കൂട്ടിമുട്ടുമ്പോൾ, വളരെ അധികം മാനസിക വിഷമം അവർക്കുണ്ടാകാൻ സാധ്യത ഉണ്ട്.
ഇതുപോലെ തന്നെ, നമ്മൾ അനുഭവിച്ചറിഞ്ഞ ഒരു സംഭവം അങ്ങനെ അല്ല സംഭവിച്ചതെന്ന് ആവർത്തിച്ച് കേൾക്കുമ്പോഴും, അല്ലെങ്കിൽ, അങ്ങനെയൊന്നും ഒരിക്കലും സംഭവിച്ചില്ലാ എന്ന് കേൾക്കുമ്പോഴും, തീവ്രമായ മാനസിക വിഷമം നമുക്ക് ഉണ്ടാകാൻ സാധ്യത ഉണ്ട്.
പക്ഷെ, വല്ലവരും പറയുന്നത് കേട്ട് സ്വന്തം അനുഭവത്തെ തള്ളിക്കളയാൻ മാത്രം വിഡ്‌ഢികളാണോ നമ്മൾ?
ഇവിടെയാണ് ഗാസ്‌ലൈറ്റിംഗ് എന്നതിന്റെ ഏറ്റവും ഭയാനകമായ വശം നമുക്ക് കാണാൻ സാധിക്കുന്നത്.
- ഗ്യാസ്‌ലൈറ്റ് ചെയുന്നത് മിക്കപ്പോഴും നമ്മളോട് വളരെ അടുതുള്ളവർ ആയതുകൊണ്ടാണ് അതിന് നമ്മളെ ഇത്രയും സ്വാധീനിക്കാൻ സാധിക്കുന്നത്. നമ്മുടെ അവരിലുള്ള വിശ്വാസത്തെ ആണ് അവർ നമുക്കെതിരെ ആയുധമായി ഇവിടെ പ്രയോഗിക്കുന്നത്.
- ഗ്യാസ്‌ലൈറ്റ് ചെയ്യുന്നവർ യാഥാർഥ്യത്തിൽനിന്നും, സത്യം നമ്മൾക്ക് കാണിച്ച് തരാൻ പറ്റുന്നവരിൽനിന്നും നമ്മളെ മാറ്റിനിർത്താൻ വളരെ അധികം ശ്രമിക്കും.
Comments
Post a Comment
Leave an opinion!