Mazha - Rain: A Poem by Kamala Surayya
എന്റെ നായ മരിച്ചപ്പോള്‍ ഒരു അഭിവൃദ്ധിയും നല്‍കാത്ത ആ വീട് ഞങ്ങള്‍ ഉപേക്ഷിച്ചു. ആ ശവസംസ്‌കാരത്തിനും റോസാച്ചെടികള്‍ രണ്ടു പ്രാവശ്യം പൂവിട്ടതിനുശേഷം വേരുകളോടെ റോസാച്ചെടിയെ പറിച്ചെടുത്തു, പുസ്തകങ്ങളോടും വസ്ത്രങ്ങളോടും കസേരകളോടുമൊപ്പം വണ്ടിയില്‍ കയറ്റിക്കൊണ്ടുപോന്നു, ഇപ്പോള്‍ ഞങ്ങള്‍ പുതിയ വീട്ടില്‍ താമസിക്കുന്നു. ഇവിടെ മേല്‍ക്കൂരകള്‍ ചോര്‍ന്നൊലിക്കുന്നില്ല; എന്നാല്‍ ഇവിടെ മഴ പെയ്യുമ്പോള്‍ ആ ആളൊഴിഞ്ഞ വീടിനെ മഴ നനച്ചു കുതിര്‍ക്കുന്നത് ഞാന്‍ കാണുന്നു. ആ പഴയ വീട് തകര്‍ന്നു വീഴുന്ന ശബ്ദം ഞാന്‍ കേള്‍ക്കുന്നു. അവിടെ എന്റെ നായ്ക്കുട്ടി ഇപ്പോള്‍ തനിച്ചു കിടക്കുന്നു.. - മഴ, കമല സുരയ്യ / മാധവികുട്ടി