Mazha - Rain: A Poem by Kamala Surayya


എന്റെ നായ മരിച്ചപ്പോള്‍
ഒരു അഭിവൃദ്ധിയും നല്‍കാത്ത
ആ വീട്
ഞങ്ങള്‍ ഉപേക്ഷിച്ചു.
ആ ശവസംസ്‌കാരത്തിനും
റോസാച്ചെടികള്‍ രണ്ടു പ്രാവശ്യം പൂവിട്ടതിനുശേഷം
വേരുകളോടെ റോസാച്ചെടിയെ പറിച്ചെടുത്തു,
പുസ്തകങ്ങളോടും
വസ്ത്രങ്ങളോടും
കസേരകളോടുമൊപ്പം
വണ്ടിയില്‍ കയറ്റിക്കൊണ്ടുപോന്നു,
ഇപ്പോള്‍ ഞങ്ങള്‍ പുതിയ വീട്ടില്‍ താമസിക്കുന്നു.
ഇവിടെ
മേല്‍ക്കൂരകള്‍ ചോര്‍ന്നൊലിക്കുന്നില്ല;
എന്നാല്‍
ഇവിടെ മഴ പെയ്യുമ്പോള്‍
ആ ആളൊഴിഞ്ഞ വീടിനെ
മഴ നനച്ചു കുതിര്‍ക്കുന്നത്
ഞാന്‍ കാണുന്നു.
ആ പഴയ വീട് തകര്‍ന്നു വീഴുന്ന ശബ്ദം
ഞാന്‍ കേള്‍ക്കുന്നു.
അവിടെ എന്റെ നായ്ക്കുട്ടി
ഇപ്പോള്‍ തനിച്ചു കിടക്കുന്നു..

- മഴ, കമല സുരയ്യ / മാധവികുട്ടി  

Comments

Popular posts from this blog

Understanding PTSD

Throwback: Waltzing to the Tune of Rhetoric

Lyrics: Chanchala Druthapada Thalam