Ashes of Winter: Fruits of the Soil
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ വൈലോപ്പിള്ളി ശ്രീധര മേനോന്റെ മാമ്പഴം എന്ന കവിത ഞാൻ ആദ്യം കേട്ടത് രണ്ടോ മൂന്നോ വയസ്സുള്ളപ്പോൾ ആയിരുന്നു. അമ്മച്ചി പാടിയാണോ അതോ അമ്മ പാടി ആണോ എന്നറിയില്ല - രണ്ടുപേർക്കും ഈ കവിത വലിയ ഇഷ്ടമായിരുന്നു. വെറുതെ കേൾക്കുക മാത്രം ചെയ്കേ ഈ കവിതയുടെ ചില വരികൾ എൻ്റെ ഓർമ്മയില്നിന്ന് മായാതെ തെളിഞ്ഞു നിന്നു. വാസന്തമഹോത്സവമാണവർക്കെന്നാൽ അവൾക്കാ ഹന്ത! കണ്ണീരിനാൽ അന്ധമാം വർഷക്കാലം കുറച്ചുംകൂടി പ്രായമായപ്പോൾ ഇതുപോലെ അനേകം കവിതകൾ ഞങ്ങളെ പഠിപ്പിച്ച്, മത്സരങ്ങളിലും വേറെ പരിപാടികളിലുമൊക്കെ പങ്കെടുപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ ഞങ്ങൾ അസാധാരണക്കാരായിരുന്നില്ല - ദുബൈയിലും, പിന്നെ വേറെ വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന ഒത്തിരി മലയാളികൾക്കും അവരുടെ സംസ്കാരം നഷ്ടപ്പെടരുതെന്ന് വലിയ ആശ വരാറുണ്ട്. അതുകൊണ്ട് എൻ.ആർ.ഐ. കുട്ടികൾ നാട്ടിൽ ജനിച്ച് വളർന്ന കുട്ടികൾ ഒരിക്കലും പഠിക്കാത്ത രീതിയിൽ കവിതയും, നൃത്തവും, സംഗീതവും പഠിക്കുന്നു. ഒരോണം പോലും നാട്ടിൽ ആഘോഷിച്ചിട്ടാല്ലാത്തവർപോലും ഓണത്തെക്കുറിച്ച് മിടുമിടുക്കരായി പ്രസ...