Ashes of Winter Chapter 1: Ice Age


സാധാരണ നിലയ്ക്ക് ഞാൻ കഥ തന്നെ എഴുതാൻ പാടു പെടുന്നു. അപ്പോഴാണ് മലയാളത്തിൽ എഴുതാൻ ഇറങ്ങുന്നത്. എന്ത് ചെയ്യാം, ചില കഥകൾ മലയാളത്തിൽ പറഞ്ഞല്ലേ പറ്റു?

പ്രായമായി വന്നപ്പോഴാണ് എന്നെപ്പോലെ വേറെയും ആളുകൾ ഉണ്ടെന്നു മനസ്സിലാക്കുന്നത്. എന്നെ മനസ്സിലാകണമെങ്കിൽ ചിലപ്പോൾ ഹാരി പോട്ടറിലെ Gilderoy Lockhart എന്ന കഥാപാത്രത്തെ നോക്കിയാൽ മതിയായിരിക്കും. "Overachiever" എന്ന പദവി ചെറുപ്പത്തിലെ മേടിച്ച അനേകം കുട്ടികൾ ഉണ്ട്. അവരിൽ എല്ലാവരും തന്നെ മനസിലാക്കുന്നു, കുറച്ചു നാൾ കഴിയുമ്പോഴേക്കും ബാക്കി എല്ലാവരും catch up ചെയ്തു എന്ന്. ഇത്രയും കാലം overachieve ചെയ്തുകൊണ്ടിരുന്ന കുട്ടിയിപ്പോൾ ബാക്കിയുള്ളവരുടെ ഒപ്പം പോലും നിൽക്കാൻ പാടു പെടുന്നു.

ഈ സത്യം ഇന്നെനിക്കു മനസ്സിലായി, പക്ഷെ എൻ്റെ ജീവിതത്തിൽ ഇത് ഇപ്പോഴും മനസ്സിലാക്കാൻ സാധിക്കാത്തവരുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴും എൻ്റെ ചെറുപ്പത്തിലെ മിടുക്കിന്റെ കാര്യവും പറഞ്ഞവർ ഇരിക്കുന്നു.

സാഹചര്യങ്ങൾ മാറുംതോറും നമ്മളും മാറാൻ അറിയണം. എനിക്ക് പക്ഷെ ഈ കഴിവ് കുറച്ചു കുറഞ്ഞു പോയി. അതുകൊണ്ടായിരിക്കാം പ്രീസ്കൂളിലും പ്രൈമറി സ്കൂളിലുമൊക്കെ ഉണ്ടായിരുന്ന സഹപാഠികൾ പറയുന്നതൊന്നും എനിക്ക് മനസിലാകാതെ പോയത്. അവരുടെ ചർച്ചാവിഷയങ്ങളും ഭക്ഷണരീതികളും ഒക്കെ എനിക്ക് വിചിത്രമായിരുന്നു. അവർക്കെന്തിന് ക്യാന്റീനിൽനിന്നു chips കഴിക്കാൻ കാശ് കിട്ടുന്നു? കളവും മോഷണവും തെറ്റാണെങ്കിൽ എന്തുകൊണ്ട് ഈ കുട്ടി മറ്റേ കുട്ടിയുടെ പുസ്തകം അനുവാദമില്ലാതെ വീട്ടിൽ കൊണ്ടുപോയപ്പോൾ ആരും ഒന്നും പറയുന്നില്ല?

ആ കളവ് report ചെയ്യാൻ പ്രിൻസിപ്പാളിന്റെ ഓഫീസിലേക്ക് 5 വയസ്സുള്ള ഞാൻ കയറി ചെന്നു. Layla  എന്ന എന്റെ സഹപാടികയുടെ ചേച്ചി എന്നോട് പറഞ്ഞു നോക്കി - വേണ്ട, പോകണ്ട  എന്ന്. പക്ഷെ പറഞ്ഞേ പറ്റു - ഇതൊരു നീതിയുടെ പ്രശ്നമല്ലേ?

ഓഫീസിൽ കയറിയ ഞാൻ പ്രിൻസിപ്പാൾ വരെ എത്തിയില്ല. ഒന്നാം ക്ലാസ്സിന്റെയും രണ്ടാം ക്ലാസ്സിന്റെയും supervisor ആയിരുന്ന തസ്‌നീം ടീച്ചറിന്റെ കണ്ണ് തള്ളി, എന്നെ കണ്ടപ്പോൾ. എന്നോട് കാര്യം ചോദിച്, ശരി, ഞാൻ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു വേഗം എന്നെ തിരിച്ചു വിട്ടു.

അങ്ങനെയാണ് ഞാൻ പഠിച്ചു വന്നത് എല്ലാ നിയമവും ബ്ലാക്ക് ആൻഡ് വൈറ്റ് രീതിയിൽ അനുസരിക്കാനുള്ളതല്ല എന്ന്. എന്നാലും ഇപ്പോഴും ഇക്കാര്യം ഉൾകൊള്ളാൻ ഞാൻ കഷ്ടപ്പെടുന്നു.

അന്നത്തെ എൻ്റെ best friend ആയിരുന്നു അരുൺ. ഞങ്ങൾ പരിചയപെട്ടതിനു 21 വർഷത്തിന് ശേഷം ഇന്നും ഞങ്ങളുടെ സൗഹൃദം അതേ പോലെ തന്നെ.

ഒന്നാം ക്ലാസ്സിൽ proficiency certificate മേടിച്ച ഞാൻ രണ്ടാം ക്ലാസ്സിലേക്ക് പോകുന്നതിനെ കുറിച്ച് മാത്രമേ സ്വപ്നം കണ്ടുള്ളു. പക്ഷെ ഞാൻ ഒന്നാം ക്ലാസ്സിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ എൻ്റെ അനുജൻ സ്കൂളിൽ പോയിരുന്നില്ല. അമ്മ പറഞ്ഞു, ഇനി അവൻ പോകട്ടെ - ഈ വർഷം നീ വീട്ടിൽ ഇരിക്ക്.

രണ്ടു പിള്ളേരെ ഒരുമിച്ച് സ്കൂളിൽ വിടാൻ കാശില്ലാത്തതുകൊണ്ടാണെന്നു എനിക്ക് അന്നറിയില്ലായിരുന്നു. ഞാൻ ഒത്തിരി ചോദിച്ചിട്ടും കരഞ്ഞിട്ടും കാര്യമുണ്ടായില്ല -- പുതിയ സ്കൂൾ വർഷം തുടങ്ങിയപ്പോൾ എൻ്റെ അനുജൻ അരുണിനോടൊപ്പം ബസ്സിൽ കയറി ഒന്നാം ക്ലാസ്സിലേക്ക് പോയി. ഞാനോ, എൻ്റെ അമ്മ babysit ചെയ്തുകൊണ്ടിരുന്ന ബാക്കി കൊച്ചുകുട്ടികളുടെ കൂടെ വീട്ടിലും.

Favourite Person എന്ന concept ഞാൻ ഈയിട ആണ് കണ്ടുപിടിച്ചത്. ചിലപ്പോൾ അന്നും ഞാൻ അങ്ങനെ തന്നെയാവാം ചിന്തിച്ചത്, കാരണം അരുൺ എനിക്ക് തീർച്ചയായും ഒരു favourite person ആയിരുന്നു. വേറെ എത്ര കൂട്ടുകാരുണ്ടായിട്ടും, അരുണിനോട് സംസാരിക്കാതെ ഒരു ദിവസം പോലും പോകാൻ പറ്റില്ലായിരുന്നു. അവനും ഞാനും ഒരേ ക്ലാസ്സിൽ അല്ലാതിരുന്നത് എനിക്ക് വലിയ സങ്കടം ആയിരുന്നു. ദേ അപ്പോൾ രണ്ടാം ക്ലാസ് ആയപ്പോൾ അവനും എൻ്റെ ക്ലാസ്സിലേക്ക് വന്നു... അതേസമയം എൻ്റെ പഠിപ്പും നിന്നു.

എൻ്റെ ജീവിതത്തിൽ അവസാനമായല്ല ആഗ്രഹിച്ചതൊക്കെ കൈയ്യിലെത്തുമ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടത്. വീണ്ടും വീണ്ടും ഇതേ കഥ ഞാൻ പറയേണ്ടി വരുന്നു. എന്നിട്ടും അതിൽനിന്ന് ഞാൻ പഠിക്കേണ്ട പാഠം എന്തെന്ന് എനിക്കറിയില്ല.

ഈ കഥ എഴുതും വഴി എനിക്ക് കഥയിലെ ഗുണപാഠം മനസ്സിലാക്കാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. തൽകാലം ഇന്നത്തേക്ക് ഇവിടെ വച്ച് ഞാൻ നിർത്തുന്നു. ഇതൊക്കെ എഴുതിയതിന് ആരും എന്നോട് വഴക്ക് കൂടാൻ വന്നിട്ടില്ലെങ്കിൽ, നമ്മൾ നാളെ തുടരുന്നതായിരിക്കും.     

Comments

Popular posts from this blog

Understanding PTSD

Throwback: Waltzing to the Tune of Rhetoric

Lyrics: Chanchala Druthapada Thalam