Misogyny Apologism

സ്കൂളിൽ വച്ച് ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് ഇരിക്കാൻ സമ്മതിച്ചില്ല. ഇതാണ് ബോയ്സ് ന്‌ ഗേൾസ് നോട് empathy ഇല്ലായ്മ വരാൻ കാരണമത്രേ

Photo by Johnny Cohen on Unsplash

Me Too news കണ്ട് മടുത്ത് ഇനി ഇതിനെ കുറിച്ച് സംസാരിയ്ക്കാൻ ശക്തിയില്ലാ എന്ന് തീരുമാനിച്ചതായിരുന്നു. പക്ഷെ നമ്മുടെ നാട്ടുകാർ അങ്ങനെ അങ്ങ് വിടുമോ?

സ്കൂളിൽ വച്ച് ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് ഇരിക്കാൻ സമ്മതിച്ചില്ല. ഇതാണ് ബോയ്സ് ന്‌ ഗേൾസ് നോട് empathy ഇല്ലായ്മ വരാൻ കാരണമത്രേ. ഇതാണ് ഞാൻ ഇന്ന് കണ്ട ഒരു ട്വീറ്റ്.

ചെറിയ ക്ലാസ്സുകളിൽ ഇങ്ങനെ ഒരു വ്യത്യാസം പല സ്കൂളുകളിലും ഇല്ല. പിന്നെ ഒരു ആറാം ക്ലാസ് അല്ലെങ്കിൽ നാലാം ക്ലാസ് മുതൽ മാറി ഇരുത്തിയെന്ന് ഇരിക്കട്ടെ.

സത്യം പറഞ്ഞാൽ ആ പ്രായം ആകുമ്പോഴേക്കും ഞങ്ങൾക്ക് ബോയ്സിന്റെ കൂടെ ഇരിക്കാൻ ഇഷ്ടമല്ലായിരുന്നു. Seniors പറയുന്നത് കേട്ട് എട്ടാം ക്ലാസ്സിൽ തന്നെ objectification തുടങ്ങുന്നത് ഞങ്ങൾ കാണുന്നുണ്ടായിരുന്നു.

ഞാൻ പഠിച്ച സ്കൂളിൽ ബോയ്സ് ക്ലാസ്സിൽ വച്ച് porn cd കളും usb കളും കൈമാറുകയും പിന്നെ വീട്ടിൽ porn collection ഉണ്ടാക്കുകയും ചെയ്യുമായിരുന്നു. എന്നിട്ട് ചരക്ക്, വേടി എന്നൊക്കെ പറഞ്ഞ് comment അടിക്കാനും തുടങ്ങിയിരുന്നു.

ഞാൻ 12തിൽ ആയിരിക്കെ ജീൻസും ടോപ്പും സ്കൂളിലേക്ക് ഇട്ടപ്പോൾ comment അടിക്കാൻ ഒരു ആറാം ക്ലാസുകാരൻ പോലും ഉണ്ടായിരുന്നു.

ഇതൊക്കെ ചെയ്ത ബോയിസിന്റെ ഇടക്ക് ഇതൊന്നും ചെയ്യാത്തവരെ കണ്ടിരുന്നപ്പോൾ ഞങ്ങൾക്കുണ്ടയിരുന്ന relief! ഇന്നും അവരെ ഫ്രണ്ട്സ് എന്നനിലയ്ക്ക് കൊണ്ടുനടക്കാൻ ഞങ്ങൾക്ക് സന്തോഷം ആണ്. ഏത് classmates ആണ് safe എന്നത് ഞങ്ങളുടെ ഇടയിൽ ഒരു constant conversation ആയിരുന്നു.

പുകവലി, കള്ള്, "കമ്പി" (ഇതാണോ spelling?!) - ഇതൊക്കെ ചെയ്യുന്നവരെ ആയിരുന്നു ഞങ്ങൾ avoid ചെയ്യാൻ ശ്രമിച്ചിരുന്നത്.

ഒരുമിച്ച് ഇരിക്കാതെ തന്നെ empathy കാണിക്കാൻ കഴിവുണ്ടായിരുന്നു ചില ബോയ്സ് ന്. പിന്നെ ബാക്കിയുള്ളവർക്ക് എന്താ excuse? പിന്നെ, സ്കൂളിൽ വച്ച് ശരി പഠിച്ചില്ല എന്ന് വച്ച് എന്താ പ്രായം കൂടിയപ്പോൾ ഈ empathy പഠിക്കാൻ പറ്റാത്തത്?

കേരളത്തിന് പുറത്ത് കോളേജും പിന്നെ ജോലിയും ചെയ്യുകയും ഫെമിനിസ്റ്റ് principles ഉറക്കെ പറയാൻ അറിയുകയും ചെയ്തിട്ടും empathy വന്നില്ല, എന്ന നിലയിൽ ഉള്ള ചിലർ ഇങ്ങനത്തെ ട്വീറ്റ് കണ്ട് സന്തോഷിച്ച് retweet ചെയ്യാൻ ഓടിവരുന്നുണ്ട്. അത്രയും നാണം ഇല്ലാത്തവരോട് പിന്നെ പറഞ്ഞിട്ട് കാര്യമില്ല.

Comments

Popular posts from this blog

Understanding PTSD

Throwback: Waltzing to the Tune of Rhetoric

Lyrics: Chanchala Druthapada Thalam